Tharakkal News Letter – #1

News on May 2nd, 2011 1 Comment

തറവാട്ടിലെ അംഗങ്ങളേയും ബന്ധുക്കളേയും, അഭ്യുദയകാംക്ഷികളേയും ഉള്‍പ്പെടുത്തി ഒരു കുടുംബ സംഗമം നടത്താന്‍ വിചാരിച്ചിരുന്നതായിരുന്നു.  തറവാട്ടിലെ ഇന്നത്തെ പരിസ്ഥിതികള്‍ എല്ലാവരേയും ഒത്തുകൂട്ടാന്‍ പല വിഷമങ്ങളും ഉണ്ടായി. അതിനാല്‍ ആധുനിക  ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതിലാണ് ഇന്റര്‍നെറ്റിലൂടെ എല്ലാവരേയും വിവരം എത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.

തറവാട്ടിലെ ക്ഷേത്രത്തില്‍ എരന്തൊടി മനയ്ക്കലെ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗത്തിനശേഷം ഒരു സ്ഥിരം ശാന്തിക്കാരനെ ലഭിച്ചിട്ടില്ല. ഇതുവരേയ്ക്കും പലരേയും നിയമിച്ചെങ്കിലും പല കാരണങ്ങളാല്‍ അവരുടെ സേവനം തുടരാന്‍ സാധിക്കാതെ വരുകയാണുണ്ടായത്. ശേഷം അന്വേഷിക്കുമ്പോള്‍ ശമ്പളത്തുക ഇന്നത്തെ നിലയില്‍ കൊടുക്കാന്‍ സാദ്ധ്യമല്ലാത്ത തുകയാണ് ആവശ്യപ്പെടുന്നത്.

2011 മെയ് 7 ാം തിയ്യതിയാണ് ഈ വര്‍ഷത്തെ പ്രതിഷ്ഠാ ദിവസവും, വട്ടേക്കരന്‍ പാട്ടും വരുന്നത്.  അന്ന് എല്ലാവരേയും കൂട്ടി ഒരു കൂടിയാലോചന വിചാരിച്ചിരുന്നതായിരുന്നെങ്കിലും ഒരു സ്ഥിര ശാന്തിക്കാരനെ ലഭിയ്ക്കാത്തതിനാല്‍ സാദ്ധ്യമായില്ല. തല്‍ക്കാലം ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും ശമ്പളം വകയില്‍ നല്ലതുകയാണ് ആവശ്യപ്പെട്ടത്.

ഈ പരിതസ്ഥിതിയില്‍ തറവാട്ടിലെ ദൈനംദിന പുജകളും മറ്റു ചടങ്ങുകളും നടത്തിക്കൊണ്ടുപോകാനായി ഒരു പുതിയ പദ്ധതി അസൂത്രണം ചെയ്ത് എല്ലാവരുടേയും സഹകരണത്തോടെ തുടരാന്‍ ആലോചിയ്ക്കുകയാണ്.

പദ്ധതിയുടെ വിവരം ഇങ്ങനെയാണ്.  ഒരു ദിവസത്തെ പൂജയ്ക്ക് ഒരു തുക നിശ്ചയിച്ച് മാസത്തില്‍ ആ നാളിന്  അവരുടെ പൂജ നടത്തുവാനുള്ള തുക ബാങ്കില്‍ നിക്ഷേപിയ്ക്കുക.  ഈ തുകയില്‍ ശാന്തിക്കാരന്റെ ശമ്പളത്തിനും കഴകക്കാരന്റെ ശമ്പളവും ഉള്‍ക്കൊള്ളും.  ആ തുക ഒരുവര്‍ഷത്തേയ്ക്കുള്ളത് ഒന്നച്ചോ തവണകളായോ ട്രസ്റ്റിന്റെ പേരില്‍ വല്ലപ്പുഴ സ്റേറ്റ് ബാങ്കില്‍ തുടങ്ങുന്ന അക്കൌണ്ടിലേയ്ക്ക് അയക്കുക. ഇപ്പോഴത്തെ വിലനിലവാരങ്ങളെല്ലാം കണക്കെടുക്കുമ്പോള്‍ ചുരുങ്ങിയതുകയായി 500 രൂപയെങ്കിലും ആവശ്യമായി വരും. എല്ലാ കുടുംബാംഗങ്ങളുടേയും സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷ.

മെയ് 7ന് കൂടുന്ന കുടുംബയോഗത്തില്‍ എല്ലാവരും പങ്കെടുത്ത് ഈ സംരംഭത്തിന് എല്ലാ സഹകരണവും നിര്‍ദ്ദേശങ്ങളും നല്‍കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

One Response to “Tharakkal News Letter – #1”

  1. Appu Tharakkal says:

    You can read the actual news letter here :
    http://www.tharakkal.com/newsletters/news_letter_01_2011.pdf [PDF]

Leave a Reply